KeralaLatest

ക്വാറന്റൈന്‍ ലംഘിച്ച അഭിഭാഷകനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ക്വാറന്റൈന്‍ ചട്ടം ലംഘിച്ച അഭിഭാഷകനെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു. വഞ്ചിയൂര്‍ സ്വദേശിയായ അഭിഭാഷകനെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇയാള്‍ ചെന്നൈയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ എത്തിയത്.

ഇന്നലെ രാവിലെ ഇയാള്‍ കോടതിയിലേക്ക് പോകാന്‍ ഒരുങ്ങവെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. റെഡ് സോണിലുള്ള ചെന്നൈയില്‍ നിന്നും വന്നതിനാല്‍ ക്വാറന്റൈനില്‍ പോകണമെന്ന് നാട്ടുകാര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിക്കാന്‍ ഇയാള്‍ തയാറാകാതെ വന്നതോടെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.

വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി അഭിഭാഷകനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. കോവിഡ് നിര്‍ദ്ദേശം ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.

Related Articles

Back to top button