IndiaKeralaLatest

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ രാജ്യത്ത് തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: കോവിഡ് -19 നെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള രണ്ടംഘട്ട പരീക്ഷണങ്ങള്‍ രാജ്യത്ത് തുടങ്ങി. ആദ്യത്തെ ഡോസുകള്‍ പുനെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കി. തമിഴ്നാട്ടിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെയിലും ശ്രീരാമചന്ദ്ര ആശുപത്രിയിലും 300 വളണ്ടിയര്‍മാരില്‍ ‘കൊവി ഷീല്‍ഡ്’ വാക്‌സിന്‍ കുത്തിവെച്ചു. രാജ്യത്ത് നടക്കുന്ന മള്‍ട്ടി സെന്‍ട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമാണിതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി വിജയ ഭാസ്‌കര്‍ പറഞ്ഞു.

ആസ്ട്രാസെനെക്കയുമായി സഹകരിച്ച്‌ വികസിപ്പിച്ചെടുത്ത ‘കൊവി ഷീല്‍ഡ്’ വാക്‌സിന്‍ വിജയകരമാകുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിത്തമുള്ള പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും മനുഷ്യ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു. രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷം മൂന്നാം ഘട്ട പരീക്ഷണങ്ങളും രാജ്യത്ത് നടക്കും. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിന്‍ പൊതു വിപണിയില്‍ ലഭ്യമാകുക.

Related Articles

Back to top button