LatestThiruvananthapuram

നിരാലംബരായ കിടപ്പുരോഗികൾക്ക് പരിപാലനകേന്ദ്രം വരുന്നു

“Manju”

തിരുവനന്തപുരം: നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്ക് സംരക്ഷണകേന്ദ്രം ഒരുങ്ങുന്നു. മക്കൾ ഉപേക്ഷിക്കുന്ന രോഗികളായ മാതാപിതാക്കളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ പുതിയനീക്കം.

സംസ്ഥാനത്ത് 16 വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കിടപ്പുരോഗികൾക്കുള്ള സൗകര്യം എവിടെയുമില്ല. ‘വയോസാന്ത്വനം’ എന്നപേരിലാണ് എല്ലാ ജില്ലകളിലും കിടപ്പിലായ 60 വയസ്സിന് മുകളിലുള്ളവർക്കായി പരിപാലനകേന്ദ്രങ്ങൾ തുടങ്ങുന്നത്.

വയോജനങ്ങൾക്കുള്ള സേവന ഹെൽപ്‌ലൈനായ എൽഡർ ലൈനിലേക്കെത്തുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിചരണ കേന്ദ്രങ്ങൾ. രണ്ടുവർഷത്തിനിടെ 33,290 വയോജനങ്ങളാണ് എൽഡർ ലൈനുമായി ബന്ധപ്പെട്ടത്. അവരിൽ 2,583 പേർ താമസിക്കാനുള്ള അഭയമാണ് ആവശ്യപ്പെട്ടത്.

നിലവിൽ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവ നടത്തുന്ന സന്നദ്ധസംഘനകളുമായി സഹകരിച്ചാണ് പരിപാലനം നൽകുക. താമസവും ചികിത്സയും ഉൾപ്പെടെയുള്ള സേവനങ്ങൾ പൂർണമായും സൗജന്യം. രോഗാവസ്ഥ മെച്ചപ്പെടുന്നവരെ മറ്റ് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പരിചരണത്തിന് ആവശ്യമായ തുകയുടെ 80 ശതമാനം സർക്കാർ ഗ്രാന്റായി നൽകും.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജില്ലയിലാണ് പരിപാലനകേന്ദ്രം തുടങ്ങുന്നത്. 25 പേർക്കുള്ള സൗകര്യങ്ങളാണ് ഓരോ ഇടങ്ങളിലുമുണ്ടാകുക. ഡോക്ടർ, നഴ്‌സ്, ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജില്ലയിലാണ് പരിപാലനകേന്ദ്രം തുടങ്ങുന്നത്. 25 പേർക്കുള്ള സൗകര്യങ്ങളാണ് ഓരോ ഇടങ്ങളിലുമുണ്ടാകുക. ഡോക്ടർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനംനൽകും.

Related Articles

Back to top button