IndiaLatest

സിൽവർ ജൂബിലി ആഘോഷം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷത്തിലേക്ക് കടക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം. ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു വരുന്നത്.

ആശ്രമം കോമ്പൌണ്ടിൽ ഭക്തജനങ്ങൾക്കും സന്ദർശകർക്കും യഥേഷ്ടം പ്രവേശിക്കുവാനും ചടങ്ങുകളിൽ ബുദ്ധിമുട്ടുവരാതെ പങ്കെടുക്കുവാനും ആശ്രമം വലിയരീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

വിവിധ സ്ഥലത്തായി കേന്ദ്രാശ്രമത്തിൽ നിന്നും ആശ്രമം ബ്രാഞ്ചുകളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ളവർക്ക് താമസ സൌകര്യം സജ്ജമായിക്കഴിഞ്ഞു. സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിലാണ് താമസ സൌകര്യം ഒരുക്കുന്നത്.

 

സ്വാമി നവകൃപ ജ്ഞാനതപസ്വി, സ്വാമി വിശ്വബോധ ജ്ഞാന തപസ്വി, സ്വാമി മനുചിത് ജ്ഞാന തപസ്വി, സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, സ്വാമി ആനന്ദ ജ്യോതി ജ്ഞാനതപസ്വി എന്നിവർ വിവിധ  നിർമ്മാണ കർമ്മ മേഖലകൾക്ക് നേതൃത്വം നല്കിവരുന്നു.

Related Articles

Back to top button