KeralaLatest

പുലയന്‍മാരുടെ നീല വസ്ത്രം ധരിക്കാതെ വേറൊന്നും കിട്ടിയില്ലെ?’; നടി ശാലു മേനോന്റെ പോസ്റ്റിന് താഴെ ജാതീയ അധിക്ഷേപം

“Manju”

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് നേരെ ജാതീയ അധിക്ഷേപം. ചിത്രത്തില്‍ നടി ധരിച്ച ജാക്കറ്റിന്റെ നിറമാണ് ജാതീയ അധിക്ഷേപത്തിന് കാരണം. “പുലയന്‍മാരുടെ നീല വസ്ത്രം ധരിക്കാതെ വേറൊന്നും കിട്ടിയില്ലെ?’ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയും, നിരവധി പേര്‍ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയതോടെ കമന്റ് ചെയ്തയാള്‍ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കമന്റ് ഇട്ടയാള്‍ക്കെതിരെ വിമര്‍ശനങ്ങളായി പലരും രംഗത്തെത്തിയിട്ടുണ്ട്. ഇയാളുടെ പോസ്റ്റില്‍ പ്രതിഷേധമറിയിച്ച്‌ അസഭ്യ കമന്റുകളും വരുന്നുണ്ട്.നേരത്തെ, ശാലു മേനോനും ഭര്‍ത്താവ് സജിയും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ സജിയുടെ പോസ്റ്റുകളാണ് ഇതിന് കാരണമായത്. സോളാര്‍ കേസില്‍പെട്ട് ജയിലിലായിരുന്ന ശാലു മേനോന്‍ 2016ലാണ് വിവാഹിതയാവുന്നത്.നിലവില്‍ സാലു തന്റെ മുത്തച്ഛന്‍ ആരംഭിച്ച നൃത്ത കലാലയവുമായി മുന്നോട്ട് പോവുകയാണ് താരം. സീരിയലിലുകലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരം കലാലയത്തിന്റെ കാര്യങ്ങളിലാണ് ശ്രദ്ധ കൂടുതല്‍ നല്‍കുന്നത്. ഇതിന് പുറമെ എട്ട് ഡാന്‍സ് സ്‌കൂളുകളും ശാലിമേനോന്‍ നടത്തുന്നുണ്ട്.

Related Articles

Back to top button