Uncategorized

സിൽവർ ജൂബിലി ആഘോഷം: ആശ്രമാങ്കണത്തിന് പുറത്ത് വിശാലമായ സ്റ്റേജും പവലിയനും

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിശാലമായ ഗ്രൌണ്ട് തയ്യാറായിക്കഴിഞ്ഞു. അതിൽ മനോഹരമായ വേദിയിലേക്ക് പ്രവേശനം, പുറത്തേക്കുള്ളവഴി എന്നിവ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ക്രമീകരണം, സന്ന്യാസിമാർക്കും വിശിഷ്ടാതിഥികൾക്കുമുള്ള ഭക്ഷണ സൌകര്യം, വിവിധ സ്റ്റാളുകൾ, മീഡിയ കൌണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, മെമെന്റോ ഹാൾ, എന്നിവ ഇതിനകം പ്രവർത്തന സജ്ജമായി. സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി, സ്വാമി മധുരനാദൻ ജ്ഞാന തപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

സ്റ്റേജിലേക്കുള്ള പ്രവേശന കവാടം (വിദൂര ദൃശ്യം)

Related Articles

Back to top button