KeralaLatest

സിൽവർ ജൂബിലി : ആഘോഷത്തിലെത്തുന്നവർക്ക് അന്നദാനം

“Manju”

ന്യൂഡൽഹി : സിൽവർ ജൂബിലി ആഘേഷങ്ങളുടെ ഭാഗമായി പതിനായിരം പേർക്ക് വിവിധ ദിവസങ്ങളിലായി അന്നദാനം നടക്കും. ആശ്രമ ഭക്തരും, അഭ്യുദയകാംക്ഷികളുമടക്കം ഏകദേശം രണ്ടായിരത്തിലധികം പേർ ഓരോ ദിവസവും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. എൻ.എസ്.എസ്., എസ്.എൻ.ഡി.പി., മലയാളി സമാജം, കേരള സമാജം, തമിഴ് സംഘം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ നാല് ദിവസങ്ങളിലായി സാകേത് ആശ്രമത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി,ജനനി അഭേദ ജ്ഞാനതപസ്വിനി, ജനനി രേണുരൂപ ജ്ഞാന തപസ്വിനി, ജനനി ശാലിനി ജ്ഞാന തപസ്വിനി എന്നവരുടെ നേതൃത്വത്തിലാണ് അന്നദാനത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നത്.

Related Articles

Back to top button