Latest

ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം

“Manju”

ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ രോഗവാഹകരായ കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഡെങ്കിപനി. രോഗബാധ ഉണ്ടായാല്‍ 6- 10 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും കണ്ണുകള്‍ക്കു പിന്നിലും വേദന, ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് പ്രാഥമിക രോഗലക്ഷണങ്ങള്‍.

ഇവ പ്രകടമായാല്‍ അടിയന്തര വിദഗ്ദ്ധ ചികിത്സ തേടുക. പകല്‍സമയത്ത് കടിക്കുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. അതിനാല്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടിലും പരിസരങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം നടത്തുക. വെള്ളം കെട്ടിനില്‍ക്കാനുള്ള എല്ലാ സാദ്ധ്യതകളും ഒഴിവാക്കുക. ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളില്‍ വൃത്തിയാക്കുക.

രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടേയും എണ്ണം കുറയും. അതിനാല്‍ പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കണം. പപ്പായ, മാതളം, കരിക്ക് എന്നിവ ധാരാളം കഴിക്കുക. നിര്‍ജലീകരണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശരീരത്തിലെ ജലാംശം നിലനിറുത്താന്‍ ശ്രദ്ധിക്കണം.

Related Articles

Back to top button