LatestThiruvananthapuram

“ഗുരുമായുടെ അനുഗ്രഹം വാങ്ങു” – മകളെ ഉപദേശിച്ച് ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ

“Manju”

ഗുരുമായുടെ അനുഗ്രഹം വാങ്ങാന്‍ മകള്‍ സിവയെ ഉപദേശിച്ച് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി. ഡൽഹി വിമാനത്താവളത്തിലെ അതിഥി മന്ദിരത്തിൽ എത്തി ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയെ സന്ദർശിക്കുന്നതിനിടെയാണ് എം എസ് ധോണി മകളോട് ഗുരുമായെ വണങ്ങാന്‍ ആവശ്യപ്പെട്ടത്.

നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് വിമാനത്താവളത്തില്‍ എത്തിയ ധോണി അവിടെ സന്ന്യാസി സന്ന്യാസിനിമാരെ കണ്ട് വിവരം അന്വേഷിക്കുകയായിരുന്നു. കേരളത്തിലെ ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ഗുരുസ്ഥാനീയ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ അദ്ദേഹം കുടുംബത്തോടൊപ്പം ശിഷ്യപൂജിതയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം അതിഥിമന്ദിരത്തില്‍ എത്തിയാണ് അദ്ദേഹം ശിഷ്യപൂജിതയെ കണ്ടത്.

മലയാളം പാട്ടുകള്‍ പാടി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ക്യാപ്റ്റന്‍ കൂളിന്റെ മകള്‍ ശിഷ്യപൂജിതയുടെ മുന്നിലും മലയാളത്തില്‍ ഒരു പാട്ടു പാടി. നിറപുഞ്ചിരിയോടെ ശിഷ്യപൂജിത സിവയുടെ കൈകളില്‍ തലോടി പഠനകാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു നിമിഷമാണ് ഇതെന്ന് ധോണി പറഞ്ഞു.

കേരളത്തില്‍ എത്തിയാല്‍ ഗുരുമായെ കാണാന്‍ വീണ്ടും എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശിഷ്യപൂജിത തന്റെ നാട്ടിലേയ്ക്കും വരണമെന്നും അദ്ദേഹം അതിയായആഗ്രഹം പ്രകടിപ്പിച്ചു.

Related Articles

Back to top button