IndiaKeralaLatest

കോവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം ഏറ്റെടുക്കാനില്ലെന്ന് മകന്‍

“Manju”

 

ലഖ്നൗ: കോവിഡ് ബാധിച്ച്‌ മരിച്ച അമ്മയെ സംസ്കരിക്കാന്‍ മകന്‍ വിസ്സമ്മതിച്ചപ്പോള്‍ മ‍ൃതദേഹം ഏറ്റുവാങ്ങി മകള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 6‌1കാരിയായ സുദമാ ദേവിയുടെ മൃതദേഹമാണ് അവകാശികളില്ലാതെ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.
ആശുപത്രിയില്‍ നിന്ന് കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സുദമാ ദേവിയുടെ മകന്‍ അജയ് യെ അമ്മയുടെ മരണവാര്‍ത്ത അറിയിച്ചത്. മദ്യപാനിയായ അയാള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് മറ്റൊരു ന​ഗരത്തില്‍ താമസിക്കുന്ന മകള്‍ മഞ്ജുവിനെ വിവരമറിയിച്ചത്. മഞ്ജു വരാന്‍ തയ്യാറായിരുന്നെങ്കിലും പണം സംഘടിപ്പിക്കാന്‍ മാര്‍​ഗ്​ഗമില്ലാതായി. ഇതോടെ റിപ്പോര്‍ട്ടറും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് പണം സംഘടിപ്പിച്ച്‌ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.
വൈറസ് പിടിക്കുമെന്ന് പേടിച്ച്‌ അജയ് ശവസംസ്കാരത്തിനും എത്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. ഒടുവില്‍ മഞ്ജുവിന്റെ സാന്നിധ്യത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സുദമാ ദേവിയെ ആശുപത്രിയില്‍ എത്തിച്ചത് അജയ് ആണ്. എന്നാല്‍ കോവിഡ‍് ആണെന്ന് അറിഞ്ഞതോടെ ഇയാള്‍ അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങുകയായിരുന്നു.

Related Articles

Back to top button