KeralaLatest

അനന്തപുരി ഹിന്ദുമഹാ സമ്മേളനം; പുത്തിരിക്കണ്ടം മൈതാനത്ത് ഒരുങ്ങുന്നു

“Manju”

തിരുവനന്തപുരം: ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2024 ജനുവരി 6 മുതല്‍ 11 വരെ പുത്തിരിക്കണ്ടം മൈതാനത്ത് വെച്ച് നടക്കും. സ്വാമി സത്യാനന്ദ സരസ്വതി നഗറിലാണ് 2024ലെ ഹിന്ദുമഹാ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സനാതന ധര്‍മം എന്റെ അഭിമാനമാണ്, എന്റെ ആചാരവും അവകാശവുമാണ് എന്നതാണ് ഇത്തവണത്തെ ആദര്‍ശ സുക്തം.

ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. ഇതിന്റെ ഭാഗമായി 5 ദിവസത്തെ രഥയാത്രയും, അയ്യപ്പ ആഴിപൂജയും, വിശ്വ മംഗള മഹാഗണപതി ഹോമവും നടത്തും. കൂടാതെ ദിവസവും പ്രത്യേക പൂജകളും നടത്തുന്നതാണ്. ഇതോടൊപ്പം തന്നെ സെമിനാറുകളും, കേരളീയ കലകളും, പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി, സ്വാഗത സംഘം രൂപീകരണ യോഗം നവംബര്‍ 30 വ്യാഴ്ച വൈകീട്ട് 5.30ന് മന്നം ഹാള്‍ നാഷണല്‍ ക്ലബില്‍ ചേരും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രജ്വലനം നടത്തും. UDS ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് MD ചെങ്കല്‍ ട രാജശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം. ജി. സുരേഷ് കുമാര്‍, വിനു കിരിയത്, ദിനേശ് പണിക്കര്‍, മേനക സുരേഷ് MR ഗോപകുമാര്‍, മുന്‍ ADGP ആനന്ദ കൃഷ്ണന്‍ തുടങ്ങി ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ ചടങ്ങില്‍ സന്നിഹിതരാകും.

Related Articles

Back to top button