IndiaLatest

നീളമുള്ള മുടിക്കാരി ഇന്ത്യക്കാരി

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തര്‍പ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവയാണ് ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.
മുടി കഴുകുന്നതിനും, ഉണക്കുന്നതിനുമായി മൂന്ന് മണിക്കൂറാണ് മുടിയുടെ പരിചരണത്തിനായി സ്മിത ചിലവഴിക്കുന്നത്. 14 വയസ് മുതല്‍ സ്മിത മുടി മുറിച്ചിരുന്നില്ല. 1980 -കളിലുള്ള ഹിന്ദി സിനിമകളിലെ നായികമാരുടെ മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളര്‍ത്താൻ തുടങ്ങിയത്.
മുടിയോടുള്ള കൗതുകം കൊണ്ടാണ് താൻ മുടി വളര്‍ത്താൻ തുടങ്ങിയതെന്നും എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സമ്ബാദ്യമാണിതെന്നും സ്മിത പറയുന്നു. പുരാണ കഥാപാത്രങ്ങളിലെല്ലാം നീണ്ട മുടികളുള്ള സ്ത്രീകളാണുള്ളത്. ഇത് ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സ്മിതയുടെ അഭിപ്രായം. നീളമുള്ള മുടിയാണ് സ്ത്രീകളുടെ സൗന്ദര്യമെന്നും പുറത്തിറങ്ങുമ്ബോള്‍ ആളുകള്‍ അത്ഭുതത്തോടെയാണ് തന്നെ നോക്കുന്നതെന്നും അവര്‍ പറ‍ഞ്ഞു.

Related Articles

Back to top button