KeralaLatest

പിണറായി കണ്‍വെന്‍ഷന്‍ സെന്റർ ഉദ്ഘാടനം ഇന്ന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വാര്‍ത്ത മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിലവ് 18.65 കോടി രൂപയാണ്. മൂന്നാം തിയതി രാവിലെ പത്തരയ്ക്കാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം.

2396 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ 900 പേര്‍ക്കും ഡൈനിങ് ഹാളില്‍ 450 പേര്‍ക്കുമുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്.

പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എല്‍ ഇ ഡി ഡിസ്പ്ലേയും 13 മീറ്റര്‍ വീതിയുള്ള സ്റ്റേജും ഈ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button