KeralaLatest

മയ്യഴിയിൽ ബാർബർ ഷോപ്പുകൾ തുറക്കാനനുമതി

“Manju”

 

മയ്യഴി : മയ്യഴിയിൽ ബാർബർഷോപ്പ്/സലൂണുകൽ മൂന്നാം തീയ്യതി മുതൽ പ്രവർത്തിക്കാൻ നിബന്ധനകളോടെ റീജ്യനൽ അഡ്മിനിസ്റ്റ്റേറ്റർ അനുമതി നൽകി.

നിബന്ധനകൾ

ദിവസേന മാലിന്യം മാറ്റി കട വൃത്തിയാക്കണം.
കടക്കകത്ത് പ്രവേശനം ഒരേ സമയം രണ്ട് പേർക്ക് മാത്രം.
ജോലിക്കാരനും കസ്റ്റമറും സാനിട്ടറൈസറിൽ കൈകൾ കഴുകണം.ജോലി ചെയ്യുന്നയാൾ മാസ്കും കയ്യുറയും ധരിക്കണം.ഏ സി ഉപയോഗിക്കരുത്.കട്ടിങ്ങും ഷേവിങ്ങും മാത്രം.ഒരാൾ ഉപയോഗിച്ച ടവ്ലൽ മറ്റൊരാൾക്ക് ഉപയോഗിക്കരുത്.കസ്റ്റമർക്ക് സ്വന്തമായി ടവ്വൽ കൊണ്ട് വന്നുപയോഗിക്കാം.റേസറും ബ്ളേഡും ഒരാൾക്ക് ഉപയോഗിച്ച ശേഷം അണു വിമുക്തമാക്കാതെ മറ്റൊരാൾക്ക് ഉപയോഗിക്കരുത്.

Related Articles

Back to top button