IndiaLatest

എം.പി.മാരായ കൊടിക്കുന്നിൽ, എളമരം കരീം എന്നിവർ ശാന്തിഗിരി ആശ്രമംന്യൂഡൽഹി ബ്രാഞ്ച് സന്ദർശിച്ചു

“Manju”


ന്യൂഡൽഹി : കോൺഗ്രസ് നേതാവും എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ്, രാജ്യസഭ എം.പി. എളമരം കരീം എന്നിവർ ഇന്ന് (3-12-2023) ഉച്ചയ്ക്ക് ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ച് സന്ദർശിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ആശ്രമത്തിലെത്തിയ രാജ്യസഭ എം.പി. എളമരം കരീമിനെ ആശ്രമാങ്കണത്തിൽ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സ്വീകരിച്ചു. ആശ്രമം പ്രാർത്ഥനാലയത്തിലെത്തിയ എം.പി. തുടർന്ന് യോഗ ഹാൾ, ധ്യാനമഠം, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. അദ്ദേഹം ആശ്രമം പ്രതിനിധികളോടൊപ്പം 20 മിനിട്ട് ചെലവഴിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റ് എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് ഉച്ചയ്ക്ക് 1.15 ന് ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിലെത്തി. ആശ്രമത്തിലെത്തിയ എം.പി.യെ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വിയും ആശ്രമം പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പ്രാർത്ഥനാലയത്തിൽ ആരാധനയിൽ പങ്കുചേർന്ന എം.പി. യോഗ ഹാൾ, ധ്യാനമഠം, ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. എം.പി.മാരെ ആശ്രമം പ്രതിനിധികൾ പൊന്നാട ചാർത്തി ആദരിച്ചു. ശാന്തിഗിരി ആശ്രമവുമായി വളരെ ഊഷ്മള ബന്ധം സൂക്ഷിക്കുന്ന എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, എളമരം കരീം എന്നിവർ സിൽവർ ജൂബിലി സെലിബ്രേഷൻ മന്ദിര സന്ദർശനത്തിനായാണ് എത്തിയത്.

നവംബർ 19 നും 20 നുമായി നടന്ന സിൽവർ ജൂബിലി ആഘോഷ സമ്മേളനങ്ങളിൽ ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്നേന, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവരെക്കൂടാതെ വിവിധ സാമൂഹീക സാമ്പത്തിക കലാരംഗത്തെ പ്രമുഖർ വിവിധ ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് സിൽവർ ജൂബിലിയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ന്യൂഡഹി ബ്രാഞ്ച് സാകേതിൽ നടന്നു വരുന്നത്.

 

Related Articles

Back to top button