KeralaLatest

തീപൊള്ളലേറ്റു മരിച്ച ദമ്പതികളുടെ ഇളയ മകന്‍ ആശുപത്രിയില്‍

“Manju”

ദമ്പതികൾ തീപൊള്ളലേറ്റു മരണപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന്  ഉണ്ടായ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ ...

ശ്രീജ.എസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകന്‍ രാഹുല്‍ രാജ് ഇന്നലെ തളര്‍ന്നു വീണു ആശുപത്രിയിലായി. രണ്ടു ദിവസമായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്.

അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നു വീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നു വീണത്. രണ്ടു ദിവസമായി രാഹുല്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഹുല്‍ രാജ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Related Articles

Back to top button