IndiaLatest

വേദനസംഹാരി മെഫ്താലിൻ ഉപയോഗം: മുന്നറിയിപ്പുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: വേദനസംഹാരി മരുന്നായ മെഫ്താലിൻ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുമായി കേന്ദ്രം. മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം പല തരത്തിലുള്ള അലര്‍‌ജിയ്ക്ക് കാരണമാകുമെന്നും ഈ മരുന്നിന്‍റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പിറക്കിയിരിക്കുന്നത്.

സന്ധി വാതം, ആമവാതം, പല്ലുവേദന ഉള്‍പ്പടെയുള്ളവയ്ക്കാണ് മെഫ്താലിൻ വ്യാപകമായി ഉപയോഗിക്കുന്നത്. മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. മെഫ്താലിൻ‌ ഉപയോഗിച്ച്‌ ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുടെ ലക്ഷണം കണ്ടാല്‍ www.ipc.gov.in എന്ന വെബ്സൈറ്റ് വഴി അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button