India

ജലജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകിയത് മൂന്നു കോടിയിലേറെ പൈപ്പ് കണക്ഷനുകൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ന്യൂ ഡെൽഹി : രാജ്യത്തെ വിവിധ സംസ്ഥാന ഭരണകൂടങ്ങളുടെ പങ്കാളിത്തത്തോടെ 2019 ഓഗസ്റ്റ് മുതലാണ് ജലജീവൻ ദൗത്യം നടപ്പാക്കുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ, ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ നിതാന്ത പരിശ്രമങ്ങളുടെ ഫലമായി 2019 ഓഗസ്റ്റ് മുതൽ മൂന്നുകോടി പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കാനായി. ഒപ്പം രാജ്യത്തെ 26 ജില്ലകൾ, 457 ബ്ലോക്കുകൾ, 34,919 പഞ്ചായത്തുകൾ, 65,627 ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വീട്ടിനുള്ളിൽ ശുദ്ധജലം ലഭിക്കുന്നുണ്ട് എന്നതും ഉറപ്പാക്കാനായി. എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനമായി ഗോവ മാറി.

രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾ, അംഗനവാടി കേന്ദ്രങ്ങൾ, ഗിരിവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കായുള്ള റസിഡൻഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽ പൈപ്പ് കണക്ഷനുകളിലൂടെ ശുദ്ധജലം ഉറപ്പാക്കുന്നതിനായി 2020 ഒക്ടോബർ രണ്ടിന് ഒരു നൂറ് ദിന പ്രചരണത്തിനും തുടക്കമായിരുന്നു. മൂന്നു മാസം കൊണ്ട് 4.4 ലക്ഷത്തിലേറെ ഗ്രാമീണ വിദ്യാലയങ്ങളിലും, 3.73 ലക്ഷത്തോളം അംഗനവാടി കേന്ദ്രങ്ങളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം നൽകാനായി. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പൈപ്പ് കണക്ഷൻ വഴി ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനങ്ങളായി തമിഴ്നാടും പഞ്ചാബും മാറി. മാത്രമല്ല തമിഴ്നാട്ടിലെ എല്ലാ അംഗനവാടി കേന്ദ്രങ്ങളിലും പൈപ്പ് കണക്ഷണിലോടെ ശുദ്ധജലം ലഭ്യമാക്കി കഴിഞ്ഞിട്ടുമുണ്ട്.

Related Articles

Back to top button