IndiaLatest

ഡല്‍ഹിയില്‍ വീണ്ടും വായു മലിനീകരണ തോത് ഉയരുന്നു

“Manju”

ന്യൂഡല്‍ഹി: നഗരത്തിലെ വായുഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും മഴ ലഭിക്കാത്തതുമാണ് വായുമലിനീകരണം കൂടാൻ കാരണം. ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് 316 ആണ്. ഇന്ത്യയില്‍ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി മൂന്നാംസ്ഥാനത്താണ്. കഴിഞ്ഞ ആഴ്ചകളില്‍ ചെറിയ തോതില്‍ മഴയും വേഗതയേറിയ കാറ്റും ഉണ്ടായിരുന്നു.

അതിനാല്‍ തന്നെ ഉയര്‍ന്ന നിലയിലുള്ള വായുമലിനീകരണ തോതിന് കുറവുണ്ടായിരുന്നു. എന്നാല്‍ കാറ്റിന്റെ വേഗത കുറഞ്ഞോടെ മലിനീകരണം കൂടാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ശൈത്യവും കൂടിയിട്ടുണ്ട്. അടുത്ത കുറച്ച്‌ ദിവസത്തേക്ക് നഗരത്തില്‍ മഴക്കും സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button