IndiaKeralaLatest

വാട്ട്‌സ്‌ആപ്പിലൂടെ ഇനി പണമിടപാട് നടത്താം

“Manju”

ശ്രീജ.എസ്

വാട്ട്‌സ്‌ആപ്പിന് പണം ഇടപാട് നടത്താന്‍ ഇന്ത്യയില്‍ അനുമതി. ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്‌സ്‌ആപ്പിന്റെ ഈ സേവനം നല്‍കാനാവുക. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ആണ് അനുമതി നല്‍കിയത്. വാട്‌സ് ആപ്പ് ഇന്ത്യയില്‍ 400 മില്യന്‍ ഉപഭോക്താക്കള്‍ ആണ് ഉള്ളത്.

റിസര്‍വ് ബാങ്കിന്‍റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി തുടങ്ങും.

ഇന്ത്യയില്‍ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യണ്‍ കടന്നുവെന്ന് കഴിഞ്ഞ ദിവസം എന്‍പിസിഐ അറിയിച്ചിരുന്നു.

Related Articles

Back to top button