KeralaLatest

ചരിത്ര നേട്ടത്തിനായി ഗോകുലം കേരള

“Manju”

കൊല്‍ക്കത്ത: ഇത്തവണത്തെ ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തിന് ഗോകുലം കേരള എഫ് സി തയ്യാറായിക്കഴിഞ്ഞു. അവസാന റൗണ്ടില്‍ മണിപ്പൂര്‍ ക്ലബ്ബായ ട്രാവു എഫ് സി യാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്നത്തെ ദിവസം കേരള ഫുട്ബോളിനെ സംബന്ധിച്ചെടുത്തോളം ഒരു ചരിത്ര ദിവസമായി മാറിയേക്കാം. ഇന്ന് വിജയിച്ചാല്‍ ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബായി മാറും. വൈകീട്ട് അഞ്ചു മണിക്കാണ് മത്സരം. ഇതേസമയം ചര്‍ച്ചില്‍ ബ്രദേഴ്സും പഞ്ചാബ് എഫ് സി യും കളിക്കും. ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മൂന്ന് ടീമുകള്‍ക്ക്‌ 26 പോയിന്റ് വീതമാണ് ഉള്ളത്. ഗോകുലം കേരള എഫ് സി, ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകളാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. രണ്ട് ടീമുകള്‍ക്ക് എതിരെയും മികച്ച ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് ഉള്ളതുകൊണ്ട് ഗോകുലം കേരളയാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാമത് ഉള്ളത്. ഇന്ന് ട്രാവുവിനെതിരെ വിജയിച്ചാല്‍ ഗോകുലം കേരളക്ക് കിരീടം ഉറപ്പാണ്.

Related Articles

Back to top button