IndiaLatest

രാജ്യത്തെ 49-ാം വന്ദേ ഭാരത് കശ്മീര്‍ താഴ്വരയിലേക്ക്

“Manju”

ശ്രീനഗര്‍: വികസനത്തിന്റെ കേന്ദ്രമായി മുന്നേറുന്ന ജമ്മുവിലേക്ക് ആദ്യ വന്ദേ ഭാരതും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. രാജ്യത്തെ 49-ാമത്തെ വന്ദേ ഭാരത് ഉധംപൂര്‍ശ്രീനഗര്‍ബാരമുള്ള റെയില്‍ ലിങ്ക് വഴി സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ട്രെയിനാണ് ഇത്. കഴിഞ്ഞ ദിവസം റംബാൻ ജില്ലയിലെ ബനിഹാല്‍, ഖാരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 15 കിലോമീറ്റര്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. കശ്മീര്‍ താഴ് വര ഇന്ത്യൻ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചാല്‍ ജമ്മുശ്രീനഗര്‍ യാത്ര സൗകര്യം വര്‍ദ്ധിക്കുന്നതിനൊപ്പം സമയലാഭവും ഉണ്ടാകും. പുതിയ റെയില്‍വേ ലിങ്ക് വഴി ജമ്മുശ്രീനഗര്‍ യാത്രയ്‌ക്ക് 3.5 മണിക്കൂറായി കുറയും. കശ്മീരിന്റെ മാത്രം സ്വന്തമായ ആപ്പിളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെനാബ് പാലത്തിലെ ടൂറിസം സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഏതാനും സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button