KeralaLatest

വിഭവസമര്‍പ്പണം നടത്തി

“Manju”

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആനന്ദപുരം ഗുരുപ്രസാദം വീട്ടില്‍ അനില്‍കുമാര്‍ ഇന്ന് വിഭവസമര്‍പ്പണം നടത്തി. സ്വന്തം പുരയിടത്തില്‍ വിളയിച്ച നനകിഴങ്ങാണ് അനില്‍കുമാര്‍ സമര്‍പ്പിച്ചത്. ഏറ്റവും വലിയ കിഴങ്ങ് 5 കി.ഗ്രാം തൂക്കം വരും. കമ്മ്യൂണിറ്റി കിച്ചണില്‍ സമര്‍പ്പിച്ച വിഭവം സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി എന്നിവര്‍ ഏറ്റുവാങ്ങി.

കാച്ചില്‍ ഇനത്തില്‍പ്പെട്ട ഒരിനമാണ് നനകിഴങ്ങ്.  ഡയസ്കോറിയേസി സസ്യഗണത്തില്‍പ്പെട്ട നനകിഴങ്ങിന്റെ ശാസ്ത്രനാമം ഡയസ്കോറിയ എസ്കലന്റ എന്നാണ്.  8മുതല്‍ 10 മാസംകൊണ്ട് കിഴങ്ങുകള്‍ പാകമാകുന്നു.  നനക്കിഴങ്ങ് നട്ട് കിഴങ്ങ് എടുക്കാതെ മൂന്നു വർഷം കഴിഞ്ഞ് വെട്ടിയെടുത്താൽ കിട്ടുന്നതാണ് മുക്കിഴങ്ങ്.നനക്കിഴങ്ങിന്റെ കാലം കഴിയുമ്പോൾ ഇലയ്ക്കു രൂപമാറ്റം ഉണ്ടാകും.വള്ളിയുടെ ചുവട്ടിൽ മുള്ള് നിറഞ്ഞിട്ടുണ്ടാകും.കിഴങ്ങിന്റെ രൂപത്തിലും ഗുണത്തിലും മാറ്റം വരും.

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം പ്രവര്‍ത്തകനാണ് അനില്‍കുമാര്‍.  പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനടുത്ത് ആനന്ദപുരത്ത് താമസം. കൃഷിക്ക് പുറമേ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലും മാര്‍ഷ്യല്‍ ആര്‍ട്സായ കുങ്ഫുവിലും  ബിസിനസിലും താല്പര്യമുള്ളയാണ് അനില്‍കുമാര്‍.

Related Articles

Back to top button