KeralaLatestThiruvananthapuram

നവ കേരള സദസ്സ് വാഹന പ്രചരണ ജാഥ നടത്തി.

“Manju”

പോത്തൻകോട്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിനോട് അനുബന്ധിച്ച് നെടുമങ്ങാട് നിയോജക മണ്ഡലം നവ കേരള സദസ്സ് 2023 ഡിസംബർ 21ന് വൈകുന്നേരം 4 മണിക്ക് നെടുമങ്ങാട് മുൻസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ഇരുപത്തിയൊന്നാം തീയതി നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ആരംഭിച്ച ജാഥയിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് അംഗങ്ങൾ ആശാവർക്കർമാർ അംഗൻവാടി ടീച്ചർമാർ ഹരിത കർമ്മ സേനാംഗങ്ങൾ പഞ്ചായത്ത് മെമ്പർമാർ എന്നിവർ അണിനിരന്ന പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനവും, ഫ്ലാഗ് ഓഫ് കർമ്മവും ശാന്തിഗിരി പൂലന്തറ ജംഗ്ഷനിൽ വച്ച് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയൻ നിർവഹിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലേഖകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർ സഹീറ ബീവി എന്നിവർ സംസാരിച്ചു.

Related Articles

Back to top button