IndiaLatest

‘വീര്‍ ചക്ര’ പുരസ്കാര നിറവില്‍ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശിവജി

“Manju”

പൂനെ: 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ധീരമായ പോരാട്ടത്തിനൊടുവില്‍ വീരമൃത്യു വരിച്ച വൈസ് അഡ്മിറല്‍ ബിനോയ് റോയ് ചൗധരിയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ‘വീര്‍ ചക്ര’ പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക പരിശീലന സ്ഥാപനമായ ഐഎൻഎസ് ശിവജി.

വൈസ് അഡ്മിറല്‍ ചൗധരിയുടെ കുടുംബാംഗങ്ങളായ പതിപ്ത ബോസ്, ഗാര്‍ഗി ബോസ് എന്നിവരില്‍ നിന്ന് ഐഎൻഎസ് ശിവജിയിലെ ചെയര്‍-മറൈൻ എഞ്ചിനീയറിംഗ് വൈസ് അഡ്മിറല്‍ ദിനേശ് പ്രഭാകര്‍ വീര്‍ചക്ര ഏറ്റുവാങ്ങി. പൂനെ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ലോണാവാലയിലാണ് സ്ഥാപനം.

യുദ്ധമുഖത്തോ കരയിലോ കടലിലോ ആകാശത്തോ നടത്തുന്ന ധീരമായ സേവനത്തിന് നല്‍കുന്ന സൈനിക ധീരതയ്‌ക്കുള്ള അവര്‍ഡാണ് വീര്‍ ചക്ര. നാവികസേനയുടെ അഭിമാനകരമായ അവാര്‍ഡ് നേടിയ ഒരേയൊരു ഉദ്യോഗസ്ഥൻ വൈസ് അഡ്മിറല്‍ ചൗധരി മാത്രമാണെന്ന് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഐഎൻഎസ് വിക്രാന്തിലെ എഞ്ചിനീറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

യുദ്ധത്തിനിടെ വിമാനവാഹിനി കപ്പലിന്റെ വിന്യാസ സമയത്ത് ഐഎൻഎസ് വിക്രാന്തിന്റെ ബോയിലറുകളിലൊന്ന് പ്രവര്‍ത്തരഹിതമായി. എന്നാല്‍ യുദ്ധമുഖത്ത് നിന്ന് പിന്മാറാൻ തയ്യാറാകാതെ, മനസിനെ നിയന്ത്രിച്ച്‌ നടുകടലില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത് വൈസ് അഡ്മിറല്‍ ചൗധരി ആയിരുന്നു. കപ്പലിന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് OEM-ല്‍ നിന്ന് സഹായം തേടാതെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഏത് നിമിഷവും മുങ്ങി താഴുമെന്ന് തോന്നിയ സമയത്തും ധൈര്യം ചോരാതെ പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നു. സാങ്കേതിക വൈദഗ്ധ്യത്തിന് പുറമേ നേതൃത്വഗുണങ്ങളും അനിവാര്യമായിരുന്നു. അന്നത്തെ നാവിക സേന മേധാവി അഡ്മിറല്‍ എസ്.എം. നന്ദ ആയിരുന്നു മുന്നില്‍ നിന്ന് നയിച്ചത്.

നൈസ് അഡ്മിറല്‍ ചൗധരിയുടെ ധീരതയും രാജ്യ സ്നേഹവും അര്‍പ്പണബോധവുമുള്ള സേവനവും 1971-ലെ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങളുടെയും സ്മരണാര്‍ത്ഥമാണ് വീര്‍ ചക്ര നല്‍കുന്നത്.

Related Articles

Back to top button