KannurKeralaLatest

അറബിക്‌ കാലിഗ്രാഫിയിൽ അത്ഭുതം സൃഷ്ടിച്ച് ഫാത്തിമ റുബ

“Manju”

അനൂപ് എം സി

തലശ്ശേരി : പാറേമ്മൽ റഷീദ്‌ റഫീദ ദമ്പതികളുടെ മകളായ ഫാത്തിമ റുബയാണു അറബിക്‌ കാലിഗ്രാഫിയിൽ ഉന്നതങ്ങൾ എത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മിടുക്കി. ഇതിനോടകം തന്നെ ഈ രംഗത്തത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥക്കിയ ഈ കൊച്ചു മിടുക്കി കാലിഗ്രാഫിയിൽ വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

അറബി അക്ഷരങ്ങളെ നയന മനോഹര ചിത്രങ്ങളാക്കി പരിവർത്തിപ്പിക്കുന്ന അറബിക്‌ കാലിഗ്രാഫി ഇസ്ലാമിക സംസ്ക്കാരത്തി
ന്റെ ഒരു വരച്ചുകാട്ടൽ കൂടിയാണ്. ഖുർ ആൻ വ്യാപകമായി രേഖപ്പെടുത്താൻ തുടങ്ങിയപ്പോൾ ആരഭിച്ച ലിപിയിൽ നിന്നാണു കാലിഗ്രാഫിയുടെ തുടക്കം.

പന്ന്യന്നൂരിനഭിമാനമായിമാറിയ റുബക്ക്‌ ഏറ്റവും വലിയ പ്രോത് സാഹനം പിതാവ്‌ റഷീദാണ്. ചെറുപ്പത്തിൽ തന്നെ പിതാവിന്റെ പേരു സുന്ദരമായി കാലിഗ്രാഫിയിൽ എഴുതിയ റുബയുടെ കഴിവ്‌ കണ്ടറിഞ്ഞ പിതാവാണു ഈ രംഗത്തു കടന്നുവരാൻ തനിക്ക്‌ പ്രചോദനമായതെന്നാണു റുബ പറയുന്നു.

ഖുർ ആനിക വിജ്ഞാനങ്ങളെ ആസ്പദമാക്കി പരമ്പരാഗത അറബിക്‌ കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ റുബ ഇപ്പോൾ മാക്കൂൽ പീടിക സഹാറ കോളേജ് വിദ്യാർത്ഥിനിയാണ്.

Related Articles

Back to top button