IndiaLatest

പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു; അധ്യാപികയ്ക്ക് 3000 രൂപ പിഴ

“Manju”

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയെ ശിക്ഷിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കിയത്. മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. കഴിഞ്ഞവർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്.

പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജിലേറ്റർ വീഴ്ചവരുത്തിയെന്നാണ് കുറ്റാരോപണം. വീഴ്ച വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.

Related Articles

Back to top button