IndiaKeralaLatest

എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി ട്വന്റി

“Manju”

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞ ട്വന്രി ട്വന്റി നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ സാനിധ്യം അറിയിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിന് മുന്‍പ് തന്നെ അതിനുള്ള ഒരുക്കങ്ങളും ട്വന്റി ട്വന്റി ആരംഭിച്ചിരുന്നു. നേരത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ട്വന്റി ട്വന്റി മൂന്ന് മണ്ഡലങ്ങളിലേക്കും കൂടിയുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു.

തൃക്കാക്കര, കൊച്ചി, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്രി ട്വന്റി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൃക്കാക്കരയില്‍ ഡോ.ടെറി തോമസ് എടത്തൊടിയാണ് ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥി. എറണാകുളത്ത് പ്രൊഫ. ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണിയും ജനവിധി തേടും.

Related Articles

Back to top button