IndiaLatest

ഇന്ത്യയിലെ ആദ്യ അൾട്രാ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുമായി ഔഡി

“Manju”

ഇന്ത്യയിലെ ആദ്യ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് ഇ-ട്രോണ്‍ ഹബ്ബിന് ആരംഭം കുറിച്ച്‌ ഔഡി ഇന്ത്യ. ഇലക്‌ട്രിക് വാഹന വിപണിയില്‍ കുതിപ്പിന് ഒരുങ്ങുന്ന ഔഡി ഇന്ത്യ മുംബൈയിലെ ബാന്ദ്ര കുര്‍ല ആദ്യ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് ഇ -ട്രോണ്‍ ഹബ്ബ് ആരംഭിച്ചത്.

ഹരിത ഊര്‍ജ്ജം ഉപയോഗിച്ച്‌ ചാര്‍ജ് സോണുമായി സഹകരിച്ച്‌ രൂപകല്‍പ്പന ചെയ്ത അള്‍ട്രാ ഫാസ്റ്റ് ചാര്‍ജറിന് 450 കിലോ വാട്ടാണ് ശേഷി. ഇലക്‌ട്രിക് കാര്‍ നിരയില്‍ ഔഡി ഇന്ത്യയ്‌ക്ക് ഔഡി ക്യൂ 8 50ഇ-ട്രോണ്‍, ക്യൂ8 55 ഇ-ട്രോണ്‍, ക്യൂ8 സ്പോര്‍ട് ബാക്ക് 50 ഇ-ട്രോണ്‍,ക്യൂ8 സ്പോര്‍ട് ബാക്ക് 55 ഇ-ട്രോണ്‍, ഇ-ട്രോണ്‍ ജി ടി, ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നി ആറ് കാറുകളാണ് ഉള്ളത്.

രാജ്യത്ത് 140 തിലധികം ചാര്‍ജറുകളാണ് 73 നഗരങ്ങളിലായി ഔഡി ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്. മൈ ഔഡി കണക്‌ട് ആപ്പില്‍ ചാര്‍ജ് മൈ ഔഡി സംവിധാനവും ഒറ്റ ആപ്പ് വഴി വിവിധ ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് ആക്സസ് ചെയ്യുന്നതിനായി കമ്ബനി അവതരിപ്പിച്ചിരുന്നു.

Related Articles

Back to top button