IndiaLatest

സിആര്‍പിഎഫില്‍ 620 ജവാന്‍മാര്‍ക്ക് കോവിഡ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ സൈനിക വിഭാഗങ്ങള്‍ക്കിടയിലും രോഗം പടരുന്നത് ആശങ്ക വര്‍ദ്ധിക്കുന്നു. സിആര്‍പിഎഫില്‍ 29 സൈനികര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച ആകെ സിആര്‍പിഎഫ് ജവാന്‍മാരുടെഎണ്ണം 620ആയി. 189പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 427പേര്‍ രോഗമുക്തരായി. നാലു ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സിആര്‍പിഎഫ് അറിയിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ അഞ്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ സംരക്ഷണ ചുമതലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും മുംബൈയിലുമായി 50ലേറെ സിഐഎസ്‌എഫ് ജവാന്‍മാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന്
‍റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിച്ച്‌ ബിഎസ്‌എഫില്‍ മൂന്ന് ജവാന്‍മാരാണ് മരിച്ചത്. സിഐഎസ്‌എഫില്‍ അഞ്ചുപേരും സിആര്‍പിഎഫില്‍ നാലുപേരും എസ്‌എസ് ബി, ഐടിബിപികളില്‍ ഒരാള്‍ വീതവും ഇതുവരെ മരിച്ചു. ഇതോടെ വിവിധ സേനാവിഭാഗങ്ങളിലായി മരിച്ച സൈനികരുടെ എണ്ണം 14ആയി.

Related Articles

Back to top button