ErnakulamKeralaLatest

മകന്റെ വിവാഹദിവസം പാട്ടിനൊപ്പം നൃത്തം ചെയ്ത് അച്ഛനമ്മമാര്‍ – വീഡിയോ

“Manju”

കൊച്ചി: കല്യാണവീടുകളില്‍ വരനും വധുവും നൃത്തം ചെയ്യുന്ന വിഡിയോകള്‍ ട്രെന്‍ഡായി മാറുന്നതും വൈറലാവുന്നതുമൊക്കെ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോഴിതാ, മകന്റെ വിവാഹദിവസം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന അച്ഛനമ്മമാരുടെ വിഡിയോ വൈറലാവുകയാണ്.
‘വിഷ്ണുലോകം’ എന്ന ചിത്രത്തിലെ ‘കസ്തൂരി… എന്റെ കസ്തൂരി’ എന്നു തുടങ്ങുന്ന പാട്ടിനൊപ്പമാണ് കല്യാണപയ്യന്റെ അച്ഛനും അമ്മയും ചുവടുവെയ്ക്കുന്നത്. ഏറെ ആസ്വദിച്ചാണ് ഇരുവരുടെയും നൃത്തം. എയ്മര്‍ വെഡ്ഡിംഗ് പിക്ച്ചേഴ്‌സ് ആണ് ഇരുവരുടേയും മനോഹരമായ ഡാന്‍സ് വിഡിയെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ വിഡിയോ വൈറലായി കഴിഞ്ഞു.
https://www.instagram.com/p/CQ58IwBpgjV/?

Related Articles

Back to top button