Latest

ചരിത്രക്കുതിപ്പുുമായി ഐ.എസ്.ആര്‍.ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

“Manju”

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ ചരിത്രക്കുതിപ്പുുമായി.എസ്.ആര്‍.. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി– 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം.
ബഹിരാകാശ എക്സറേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള പഠനങ്ങള്‍ കണ്ടെത്തുകയെന്നതാണ് .എസ്.ആര്‍.. ഇക്കുറി ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സറേ രംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയയ്ക്കന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്പോസാറ്റ്. ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പിഎസ് എല്‍ വി. സി 58 എത്തിക്കുക.

ിരുവനന്തപുരം പൂജപ്പുുര എല്‍ബി എസ് വനിതാ എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച് വിസാറ്റ് ഉള്‍പ്പെടെ 10 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്‍റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നവെന്നാണ് വിസാറ്റ് പഠിക്കുക. ബഹിരാകാശ സ്രോതസ്സുുകള്‍ പഠിക്കുകയെന്നതാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്‍റെ ലക്ഷ്യം. .എസ്.ആര്‍.ഒയും ബെംഗളൂരുവിലെ രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്.

1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളില്‍ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

Related Articles

Back to top button