Uncategorized

അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണം: മുഖ്യമന്ത്രി

“Manju”

കൊച്ചി : അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതിയായ കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി നടത്തല്‍ അവകാശമായി കാണുന്നവരുണ്ട്. ചെയ്ത ജോലിക്ക് ശമ്പളം വാങ്ങലാണ് അവകാശം. ജനങ്ങളെ സേവിക്കലാണ് പ്രധാനം. ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ ഒറ്റത്തവണ തന്നെ പറയാനാവണം. അപേക്ഷകര്‍ അനാവശ്യമായി പീഡിപ്പിക്കപെടുന്ന അവസ്ഥയുണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതില്‍ പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Articles

Back to top button