IndiaLatest

സിൽവർ ജൂബിലി ആഘോഷം : ചുമതലക്കാരുടെ അവലോകന യോഗം ചേർന്നു.

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള അവലോകന യോഗം ചേർന്നു. ഇന്ന് (1-1-2024 തിങ്കൾ) വൈകിട്ട് 7.30 ന് നടന്ന അവലോക യോഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തുടർന്ന് ജനുവരി 5 ന് മുൻപ് ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ അടിയന്തിര ഘട്ടമെന്ന നിലയിൽ ചെയ്യേണ്ടവ നിർദ്ദേശിച്ചു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, സിൽവർ ജൂബിലി കോർഡിനേഷൻ ഹെഡ് സ്വാമി ഭക്ത ദത്തൻ ജ്ഞാനതപസ്വി എന്നിവർ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ കർമ്മമേഖലകളിൽ ചുമതലപ്പെടുത്തിയിരിക്കുന്ന സന്ന്യാസി സന്ന്യാസിനിമാർ, ബ്രഹ്മചാരിമാർ, ഡിപ്പാർട്ട്മെന്റ് ചുമതലക്കാർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.

ചെന്നൈ ശാന്തിഗിരിയിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മക്കൾ ആരോഗ്യം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് 52 സിദ്ധ വിദ്യാർത്ഥികളടങ്ങുന്ന സംഘം ഇന്ന് പോത്തൻകോട് ശാന്തിഗിരിയിൽ നിന്നും പുറപ്പെട്ടു. ചെയ്യൂരിലെ വിവിധ ഗ്രാമങ്ങളിൽ നിന്നായി 2000 ലധികം പേർ ക്യാമ്പിൽ സംബന്ധിക്കും. പ്രശസ്ത സിനിമാ നടൻ തലൈവാസൽ വിജയ് മക്കൾ ആരോഗ്യം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button