ErnakulamKeralaLatest

നിയന്ത്രണങ്ങള്‍ പാലിച്ച്‌ സിനിമാ ചിത്രീകരണം നടത്താന്‍ അനുവദിക്കണം: ഇടവേള ബാബു

“Manju”

കൊച്ചി: മലയാളം സിനിമാ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്താണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

സീരിയലുകള്‍ക്ക് അനുമതി നല്‍കിയതുപോലെ നിയന്ത്രണം പാലിച്ച്‌ സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ഭാഗമായാണ് ‘അമ്മ’ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയത്. വാക്‌സിനേഷന്‍ ക്യാമ്പ് മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.

നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സിനിമാ സംഘടനകള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. അതേസമയം, കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Related Articles

Back to top button