IndiaKeralaLatest

കേദാര്‍നാഥ് ക്ഷേത്രം തുറന്നു

“Manju”

 

ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ അഞ്ചു മണിക്കാണ് ക്ഷേത്രം ഈ സീസണിലെ പൂജകള്‍ക്കായി തുറന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്ര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ ചേരുന്ന ഉന്നത തലയോഗംത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button