KeralaLatest

സാമൂഹികാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക ആംബുലന്‍സ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വേകി അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി വാങ്ങി നല്‍കിയ ആംബുലന്‍സിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്. മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്ന ആംബുലന്‍സ് നാളെ (ഫെബ്രുവരി 12) നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൈമാറും.

ഡെപ്യൂട്ടി സ്‌പീക്കര്‍ വി ശശിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 92.30ലക്ഷം രൂപ ചെലവഴിച്ച്‌ ഇതോടെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി ആകെ അഞ്ച് ആംബുലന്‍സുകള്‍ കൈമാറിയിട്ടുണ്ട്. ഇവയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 30 ലക്ഷം രൂപ ചെലവിട്ട് കൈമാറിയ വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങളുള്ള ആംബുലന്‍സ് ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പെരുമാതുറ ആരോഗ്യ കേന്ദ്രം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് മറ്റ് ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.

Related Articles

Back to top button