IndiaLatest

ടിക്കറ്റ് നിരക്ക് കുറച്ച്‌ ഇൻഡിഗോ

“Manju”

ന്യൂഡല്‍ഹി: ഇനി കുറഞ്ഞ നിരക്കില്‍ ഇൻഡിഗോയില്‍ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാര്‍ജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ ആഭ്യന്തര-വിദേശ യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നുമുതല്‍ ഇന്ധന ചാര്‍ജ് ഈടാക്കാതെയായിരിക്കും ഇൻഡിഗോ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.

2023 ഒക്ടോബര്‍ ആറിനായിരുന്നു ഇന്ധന ചാര്‍ജ് ഈടാക്കി ടിക്കറ്റ് നല്‍കാൻ ഇൻഡിഗോ തീരുമാനിച്ചത്. എന്നാല്‍ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവര്‍ പ്രൈസില്‍ (എടിഎഫ്) കുറവ് വന്നതോടെ ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു കമ്പനി. ഒക്ടോബറിന് ശേഷം മൂന്ന് തവണയാണ് എടിഎഫില്‍ കുറവ് രേഖപ്പെടുത്തിയത്.

ഇൻഡിഗോയുടെ പുതിയ തീരുമാനമനുസരിച്ച്‌ ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും. എടിഎഫില്‍ ഇനിയും വ്യതിയാനം സംഭവിക്കാമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുത്താൻ സാധ്യതയുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

Related Articles

Back to top button