ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ പ്ലസ്ടു സയന്‍സ് ബി യിലെ വിദ്യാര്‍ഥികള്‍ ഞങ്ങളൊന്നായ് വളരും എന്ന പ്രതിജ്ഞ നിറവേറ്റുകയാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ പ്ലസ്ടു സയന്‍സ് ബി ഡിവിഷനിലെ 61 കുട്ടികളും, അവരുടെ രക്ഷിതാക്കളും ഓര്മ മരം വീട്ടുമുറ്റത്ത് നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ തൈകളടക്കം 122 തൈകളാണ് 61 വീട്ടുമുറ്റത്ത് നട്ടത്. തൈകള്‍ക്ക് സ്വന്തം പേരാണ് നല്‍കിയത്. തങ്ങളുടെ ജീവിത ചര്യകളെല്ലാം തൈകള്‍ക്കും ലഭ്യമാക്കാനാണങ്ങനെ പേര് നല്‍കിയത്. നട്ട തൈവാടുമ്ബോള് ഞാനും വാടിപ്പോകുമെന്നും അവര്‍ പറയുന്നു. നട്ട തൈകള്‍ വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസ് ഗ്രൂപിലും രക്ഷിതാക്കള്‍ ക്ലാസ് പി ടി എ ഗ്രൂപിലും ഫോടോ സഹിതം പോസ്റ്റ് ചെയ്തു. ലോക പരിസ്ഥിതി ദിനത്തില്‍ വീട്ടുമുറ്റത്ത് സ്വന്തം പേരില്‍ ക്ലാസിലെ കുട്ടികളും രക്ഷിതാക്കളും ഫലവൃക്ഷ, നാട്ടുമാവിന് തൈകള്‍ നടുന്ന ആശയം നല്‍കിയത് ക്ലാസ് അധ്യാപകനായ രതീഷ് പിലിക്കോടാണ്.
Related Articles
40കാരനെ റോബോട്ട് എടുത്തുയര്‍ത്തി ഞെരിച്ചു കൊന്നു
November 9, 2023 4:48 PM
Check Also
Close
-
കടലില്‍ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തിJune 17, 2021 12:21 PM