KeralaLatest

പൂരപ്പിറവിക്കായി തെക്കേ ഗോപുര നട തുറന്നു

“Manju”

തൃശൂര്‍: പൂരപ്പിറവിക്ക് വേണ്ടി തെക്കേ ഗോപുര നട തുറന്നു. വടക്കുംനാഥന്റെ തെക്കെ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എത്തി .പൂരവിളംബരം അറിയിച്ച്‌ ഇന്ന് രാവിലെ എട്ടരയോടെ ക്ഷേത്രത്തില്‍ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തക്കാവിലമ്മ എത്തിയത്. 11.45 ഓടെയാണ് ഭഗവതിയെ ശിരസിലേറ്റിയ ശിവകുമാര്‍ നട തുറന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേളം ചുരുക്കി. ക്ഷേത്രം അടിയന്തര മാരാര്‍ ജിതിന്‍ കല്ലാറ്റിന്റെ നേതൃത്വത്തിലാണ് മേളം. 20 ഓളം വാദ്യകലാകാരന്‍മാരായി ചുരുക്കിയിരുന്നു . ആനക്കാര്‍, വാദ്യക്കാര്‍, സംഘാടകര്‍ ഉള്‍പ്പടെ 50 ഓളം പേര്‍ മാത്രമാണ് പൂരത്തിന് ഒപ്പം ഉണ്ടാവുക

Related Articles

Back to top button