IndiaKeralaLatest

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മിഴിവേകി കലാഞ്ജലി

“Manju”

ചെയ്യൂര്‍: ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സായഹാനങ്ങള്‍ക്ക് മിഴിവേകി കലാഞ്ജലി നടന്നു. ലയോള മെട്രിക്കുലേഷന്‍ സ്കൂളിലെയും ലിറ്റില്‍ ഫ്ലവര്‍ പ്രൈമറി സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രാദേശിക നൃത്യനൃത്തങ്ങള്‍ ആസ്വാദകര്‍ക്ക് ഏറെ ഹൃദ്യത പകര്‍ന്നു. കേരളത്തില്‍ നിന്ന് എത്തിയ ഗുരുഭകതര്‍ തമിഴ് മക്കളുടെ മെയ് അഭ്യാസ മികവില്‍ അത്ഭുതം കൂറി. ഡോ.പി.എം.ചന്ദ്രശേഖറിന്റെ തമിഴ് കവിതാലാപനത്തിന് ശേഷം അരങ്ങില്‍ ക്ലാസിക്കല്‍ ഡാന്‍സ്, ദീപം ഡാന്‍സ്, ഗ്രാമീയ ഡാന്‍സ് തുടങ്ങിയവ നടന്നു. ഗവ. ബോയ്സ് മെട്രിക് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും ക്രസന്റ് മെട്രിക് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും വിദ്യാര്‍ത്ഥികളും ഗവ.മെട്രിക് ഹയർസെക്കന്ററി സ്കൂളിലെ പെൺകുട്ടികളും ലിറ്റിൽ ഫ്ലവർ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുമാണ് കലാപരിപാടികളിൽ പങ്കെടുത്തത്. വൈകിട്ട് 7.30 മുതൽ 9.30 വരെ കുച്ചുപ്പുടി നാട്യാലയ & ടീം പ്രസിഡന്റും, ചെന്നൈ കുച്ചുപ്പുടി നാട്യാലയ കോർഡിനേറ്ററുമായ ഗുരു സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.

Related Articles

Back to top button