ClimateInternationalLatest

ടൊർനാഡോ വലിയ ദുരന്തങ്ങളിലൊന്ന്: ബൈഡന്‍

“Manju”

വാഷിംഗ്ടണ്‍: രാജ്യചരിത്രത്തിലെ വലിയ ടൊര്‍ണാഡോ ദുരന്തങ്ങളിലൊന്നാണ് കെന്‍റക്കിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍.
“ഇതൊരു ദുരന്തമാണ്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ നാശനഷ്ടങ്ങള്‍ എത്രയാണെന്നോ ഇപ്പോള്‍ വ്യക്തമല്ല”-ബൈഡന്‍ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനമാണോ അപകടം രൂക്ഷമാക്കിയതെന്ന ചോദ്യത്തിനു പ്രകൃതിസംരക്ഷണ വിഭാഗത്തിനേ കൃത്യമായ ഉത്തരം നല്‍കാനാവൂ എന്ന് അദ്ദേഹം പഞ്ഞു. മഴയുടെ തീവ്രത വര്‍ധിക്കുന്നതുള്‍പ്പെടെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. എന്നാല്‍, വ്യക്തമായ വിശദീകരണത്തിന് വിദഗ്ദ്ധര്‍ക്കേ കഴിയൂ. ദുരന്തമേഖല വൈകാതെ സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Related Articles

Back to top button