IndiaLatest

രാജ്യസഭ നിയന്ത്രിക്കാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയും

“Manju”

ഡല്‍ഹി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ മലയാളിയും ലോകപ്രശസ്ത അത്‌ലറ്റുമായിരുന്ന പിടി ഉഷയെയും ഉള്‍പ്പെടുത്തി. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് പിടി ഉഷ.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. രാജ്യസഭ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറാണ് ഇക്കാര്യം അറിയിച്ചത്.

 

Related Articles

Back to top button