IndiaKeralaLatest

സിക്കിമില്‍ ഭൂചലനം

“Manju”

ഗാംഗ്‌ടോക്: സിക്കിമില്‍ നേരിയ തോതില്‍ ഭൂചലനം. നേപ്പാളിനോട് ചേര്‍ന്ന കിടക്കുന്ന ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയതായി ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. നേപ്പാള്‍ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളിതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരി രണ്ടാം തിയതിയാണ് നേപ്പാളില്‍ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സെ്കയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചനലമാണ് ഉണ്ടായത്. ഹിമാലയന്‍ മലനിരകളില്‍ ഇടക്കാലത്ത് ഭൂചലനങ്ങളില്‍ നേരിയ ശമനമുണ്ടായിരുന്നു. ജമ്മുകശ്മീര്‍, ത്രിപുര, മേഘാലയ,അരുണാചല്‍, കാര്‍ഗില്‍ മേഖലകളിലായി ഇരുപതിലധികം ഭൂചലനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button