IndiaLatest

ചിത്രകാരി ശാന്തകുമാരി അന്തരിച്ചു

“Manju”

 

കോഴിക്കോട് : പ്രശസ്ത ചിത്രകാരിയും ടെക്സ്റ്റയില്‍ ഡിസൈനറുമായ ബേപ്പൂര്‍ നടുവട്ടം വടക്കിനിയേടത്ത് ശാന്തകുമാരി (69) അന്തരിച്ചു. പരേതനായ എ സി ചന്ദ്രഹാസന്‍ ആണ് ഭര്‍ത്താവ്.

2019 ലെ കൊച്ചി ബിനാലെയില്‍ പങ്കെടുത്ത് ഏറ്റവും ശ്രദ്ധ നേടിയ കലാകാരിയായിരുന്നു . 1996 ല്‍ പോളണ്ടില്‍ നടന്ന ട്രിനാലെയില്‍ ഇന്ത്യയെ പ്രതിനിധികരിച്ച്‌ പങ്കെടുത്തിരുന്നു. നിരവധി വിദേശ രാജ്യങ്ങളില്‍ കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് .

പ്രമുഖ കലാകേന്ദ്രമായ ബേപ്പൂര്‍ തസരയുടെ സ്ഥാപകാംഗമാണ്. തസര വാസുദേവന്‍ ബാലകൃഷ്ണന്‍, വിജയ, രമണി എന്നിവരാണ് സഹോദരങ്ങള്‍. പരേതരായ ഗോപാലന്‍നായരും ദേവകിയമ്മയുമാണ് മാതാപിതാക്കള്‍ .സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ബേപ്പൂരിലെ വീട്ടുവളപ്പില്‍

Related Articles

Back to top button