IndiaLatest

പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനത്തില്‍ നിന്ന് ഒഴിവാക്കണം: ആവശ്യവുമായി വിരാട് കോലി

“Manju”

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട്‌കോലി . ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനു വേണ്ടി പരിശീലനത്തില്‍ നിന്ന ്ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോലി ബിസിസിഐയെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു . ജനുവരി 22നാണ്ശ്രീരാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്
പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലായിരിക്കും ഈ സമയത്ത് ഇന്ത്യന്‍ ടീം ക്യാംപ്.

ജനുവരി 25നാണ് അഞ്ചു മത്സരങ്ങള്‍ ഉള്ള ടെസ്റ്റ്പരമ്പരയ്ക്കു തുടക്കമാകുന്നത്. ഹൈദരാബാദിലാണ് ആദ്യ മത്സരം. ജനുവരി 20ന് ഹൈദരാബാദില്‍ എത്താനാണ് ഇന്ത്യന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. അയോധ്യയിലേക്കു പോകുന്നതിനായി ഒരു ദിവസത്തെ പരിശീലനത്തില്‍ നിന്ന ്തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് അഭ്യര്‍ഥിച്ചു. ജനുവരി 21 ല്‍ നെറ്റ്‌സില്‍ പരിശീലിച്ച ശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോലിയുടെ തീരുമാനം. ബിസിസിഐ ഇത്അംഗീകരിക്കുകയും ചെയ്തു . വിരാട്‌കോലി , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി എന്നിവര്‍ക്കു പ്രതിഷ്ഠാ ചടങ്ങിലേക്കു
ക്ഷണം ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കു ശേഷം ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും വിശ്രമിക്കാന്‍ രണ്ടു ദിവസമാണു
ലഭിക്കുക. വിശ്രമത്തിനു ശേഷം താരങ്ങള്‍ ഹൈദരാബാദിലെ ടീം ക്യാംപിലെത്തും. ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനായ ശേഷം ഇംഗ്ലണ്ട് ടീം ആദ്യമായാണ ്ഇന്ത്യയില്‍ ടെസ്റ്റ ്കളിക്കാനെത്തുന്നത്. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാസ്‌ബോള്‍ തന്ത്രവും ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ പരീക്ഷി ക്കപ്പെടും. ഇംഗ്ലണ്ടിനെതിരെ സ്പിന്‍ ബോളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളാണ് മത്സരങ്ങള്‍ക്കായി ഒരുക്കുന്നത്.

Related Articles

Back to top button