IndiaLatest

ഗുജറാത്തില്‍ ഗൂഗിളിന്റെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കും

“Manju”

ഗുജറാത്തില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സുന്ദര്‍ പിച്ചൈ പുതിയ പ്രഖ്യാപനം നടത്തിയത്. യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സാധിച്ചത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ഗൂഗിളിന്റെ ആഗോള ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കുക. ഇത് ടെക്‌നോളജി രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കും. ‘നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് വളരെയധികം പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങള്‍ കൂടി മാതൃകയാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്’, സുന്ദര്‍ പിച്ചൈ പറഞ്ഞു.

Related Articles

Back to top button