KeralaLatest

പൂജിതപീഠം സമർപ്പണം : ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ പുഷ്പസമർപ്പണം

“Manju”
പൂജിതപീഠം സമർപ്പണം- പ്രാർത്ഥനാപൂർവ്വം

തമ്പകച്ചുവട് (ആലപ്പുഴ) : ശാന്തിഗിരി ആശ്രമംതമ്പകച്ചുവട് ബ്രാഞ്ചിൽ പൂജിതപീഠം സമർപ്പണത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെഭാഗമായി ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയുടെ നേതൃത്തിൽ ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം രാവിലെ പുഷ്പസമര്‍പ്പണവും പ്രാർത്ഥനയും നടത്തി.

ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമായിട്ടുള്ള 28 ബ്രാഞ്ചുകളിലും പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം  പ്രത്യേക പ്രാര്‍ത്ഥനയും  പുഷ്പസമര്‍പ്പണവും നടന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ‍വ്യാഴാഴ്ച ആറാം ദിവസത്തെ പുഷ്പസമർപ്പണമായിരുന്നു ആശ്രമങ്ങളിൽ നടന്നത്.

Related Articles

Back to top button