IndiaKeralaLatest

ആറ് കോടിയുടെ കാര്‍ സ്വന്തമാക്കി ബാഹുബലി താരം പ്രഭാസ്

“Manju”

ബാഹുബലി എന്ന ചിത്രത്തിലെ അമാനുഷിക പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് പ്രഭാസ്.ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ബോളിവുഡ് പ്രേക്ഷകരുടെ അടക്കം പ്രിയം നേടിയ പ്രഭാസിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ലംബോര്‍ഗിനിയുടെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പ്രഭാസ്.

ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ മുമ്ബനായ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സിനിമതാരങ്ങളില്‍ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിട്ടുള്ള ഏക സിനിമതാരം പ്രഭാസാണെന്നാണ് സൂചന. ബ്രൈറ്റ് ഓറഞ്ച് നിറമുള്ള കാര്‍ സൂപ്പര്‍ ഹിറ്റായി ആരാധകര്‍ക്കിടയില്‍ ഓടുകയാണ്. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Related Articles

Back to top button