InternationalLatest

കൊവിഡ് വാക്സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ ഫലപ്രദം

“Manju”

ജനീവ: കൊവിഡ് വാക്സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥന്‍ മൈക്കല്‍ റയാന്‍. വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്‌ തീവ്രത കൂടിയതാണ് ഒമിക്രോണെന്ന് പറയാനാകില്ല. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്.

വാക്സിനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്‌ടര്‍ കൂടിയായ റയാന്‍ പറഞ്ഞു. എന്നാല്‍ പ്രതിരോധ നടപടികളായ വാക്സിന്‍, മാസ്ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി തു‌ടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button